Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Screaming

Palakkad

രോദനം, മുറവിളി

നാ​ടും ന​ഗ​ര​വു​മെ​ല്ലാം തെ​രു​വു​നാ​യ്ക്ക​ളു​ടെ പി​ടി​യി​ലാ​ണ്. കൊ​ച്ചു​കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ​വ​രെ എ​ല്ലാ​വ​രും ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു. പു​തി​യ അ​ധ്യ​യ​ന​ വ​ർ​ഷം ക​ട​ന്നെ​ത്തു​ന്പോ​ൾ ഒ​രു​പോ​ലെ ഭീ​തി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മെ​ല്ലാം. അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ൾ​ക്കു ദ​യാ​വ​ധ​മെ​ന്ന
സു​പ്രീം​കോ​ട​തി വി​ധി​യി​ലാ​ണ് ഓ​രോ​രു​ത്ത​രു​ടെ​യും ആ​ശ്വാ​സം. വി​ധി​പ്ര​സ്താ​വം സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ് എ​ല്ലാ​വ​രും. മ​നു​ഷ്യ​ന്‍റെ സു​ര​ക്ഷ ത​ന്നെ​യാ​ണ് പ്ര​ധാ​ന​മെ​ന്നു എ​ല്ലാ​വ​രും പ​റ​യു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ...

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലും പ​രി​സ​ര​ത്തും തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തു ഒ​ഴി​വാ​ക്ക​ണം. ഭ​ക്ഷ​ണ ല​ഭ്യ​ത കൂ​ടു​ന്നി​ട​ത്താ​ണ് നാ​യ്ക്ക​ളും പ​ന്നി​ക​ളും പെ​രു​കു​ന്ന​ത്.

ഇ​തു ത​ട​യാ​ൻ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളെ​ല്ലാം തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന സ്ഥി​തി ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ത്തു​മു​ണ്ട്. ഇ​തി​നാ​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ബ്ലോ​ക്ക് ത​ല​ത്തി​ലു​ള്ള വ​ന്ധീ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​തി​നു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്തി സ്റ്റോ​ക്കി​ന് കൈ​മാ​റി പ​ദ്ധ​തി വി​ജ​യി​പ്പി​ക്കാ​നു​ള്ള ഊ​ർ​ജി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രി​ക​യാ​ണ്.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്ന നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ പ​ര​മാ​വ​ധി പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​വാ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

- സി. ​പ്ര​സാ​ദ്, വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.

നാ​യ​ക്കൂ​ട്ട​ങ്ങ​ളാ​ണ് സ്കൂ​ൾ​മു​റ്റം നി​റ​യെ. സ്കൂ​ൾ തു​റ​ന്നാ​ലും ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ അ​തു വ​ലി​യ പ്ര​ശ്ന​മാ​യി മാ​റും. കു​ട്ടി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല. സ്കൂ​ൾ മു​റ്റ​ത്തും സ​മീ​പ​ത്തും ത​മ്പ​ടി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ട​ണം.
സ്കൂ​ൾ തു​റ​ക്കാ​ൻ ഇ​നി ഒ​രാ​ഴ്ച മാ​ത്രം ശേ​ഷി​ക്കേ പ​ഞ്ചാ​യ​ത്തും ബ​ന്ധ​പ്പെ​ട്ട​വ​രും ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

-സി​സ്റ്റ​ർ റോ​സ്മി​ൻ വ​ർ​ഗീ​സ്, ഹെ​ഡ്മി​സ്ട്ര​സ്, ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ൾ, വ​ട​ക്ക​ഞ്ചേ​രി.

അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ കൊ​ല്ലാ​നു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ഏ​റെ സ്വാ​ഗ​താ​ർ​ഹ​മാ​ണ്. വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ൾ തു​റ​ക്കും മു​മ്പേ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നാ​യ്ക്ക​ളെ പി​ടി​കൂ​ടി ഷെ​ൽ​ട്ട​റു​ക​ളി​ലാ​ക്ക​ണം.​എ​ബി​സി പ​ദ്ധ​തി ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണം.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ടൗ​ണി​ൽ തി​രു​വ​റ റോ​ഡി​ൽ പു​ളിം​പ​റ​മ്പി​ൽ കി​ട​പ്പു​രോ​ഗി​യാ​യ വി​ശാ​ലം എ​ന്ന വീ​ട്ട​മ്മ​യെ തെ​രു​വു​നാ​യ് ക​ടി​ച്ചു​വ​ലി​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​നി​യും ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണം. ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ത്തും നാ​യ്കൂ​ട്ട​ങ്ങ​ളു​ണ്ട്.

- പി.​കെ.​ ഗു​രു, ബി​ജെ​പി ആ​ല​ത്തൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്.

തെ​രു​വു​നാ​യ്ക്ക​ളെ​കൊ​ണ്ട് ഏ​റ്റ​വും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് വ്യാ​പാ​രി​ക​ൾ. ഒ​രു​മാ​സം മു​മ്പാ​ണ് ടൗ​ണി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ സം​ഭ​വ​മു​ണ്ടാ​യ​ത്. ടൗ​ണി​ൽ പ​ല​ഭാ​ഗ​ത്താ​യി തെ​രു​വു​നാ​യ്ക്ക​ളു​ടെ കൂ​ട്ട​ങ്ങ​ളു​ണ്ട്. ടൗ​ൺ റോ​ഡു​ക​ളി​ൽ ന​ട​ക്കു​ന്ന പ​ച്ച മ​ത്സ്യ വി​ല്പ​ന നാ​യ്ക്ക​ൾ പെ​രു​കാ​ൻ കാ​ര​ണ​മാ​കു​ന്നു. മ​ത്സ്യ​ങ്ങ​ളു​ടെ വേ​സ്റ്റ് ത​ള്ളു​ന്ന​തും വ​ഴി​യോ​ര​ത്താ​ണ്. ഇ​തു ഭ​ക്ഷി​ക്കാ​നാ​ണ് നാ​യ്ക്ക​ൾ കൂ​ടു​ന്ന​ത്. നാ​യ്ക്ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യേ​ണ്ട​ത് ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ്. അ​ത് കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്ക​ണം.

ഈ ​വി​ഷ​യ​ത്തി​ലു​ള്ള സു​പ്രീം​കോ​ട​തി വി​ധി​യും ശ്ര​ദ്ധേ​യ​മാ​ണ്. അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ ന​ട​പ്പി​ലാ​ക്ക​ണം. പ​ഞ്ചാ​യ​ത്ത് അ​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ്കൂ​ൾ തു​റ​ക്കാ​നി​രി​ക്കെ ടൗ​ണി​ലൂ​ടെ പി​ഞ്ചു​കു​ട്ടി​ക​ൾ യാ​ത്ര ചെ​യ്യേ​ണ്ട​തു​ണ്ട്. അ​വ​ർ​ക്ക് സു​ര​ക്ഷ​യു​ണ്ടാ​ക​ണം. പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന യ​ജ്ഞ​ങ്ങ​ൾ​ക്ക് വ്യാ​പാ​രി​ക​ളു​ടെ പൂ​ർ​ണ​പി​ന്തു​ണ​യു​ണ്ടാ​കും.

-കെ.​എം. ജ​ലീ​ൽ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
വ​ട​ക്ക​ഞ്ചേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്.

തെ​രു​വു​നാ​യ​ശ​ല്യം ഏ​റ്റ​വും വ​ലി​യ ഒ​രു സാ​മൂ​ഹ്യ പ്ര​ശ്ന​മാ​യി ഈ ​കൊ​ച്ചു കേ​ര​ള​ത്തി​ൽ മാ​റി​യി​രി​ക്കു​ക​യാ​ണ്. തെ​രു​വു​നാ​യ ശ​ല്യം കു​ട്ടി​ക​ളെ​യും അ​മ്മ​മാ​രെ​യും പ്രാ​യ​മാ​യ​വ​രെ​യും ആ​ക്ര​മി​ക്കു​ന്ന വാ​ർ​ത്ത നി​ത്യേ​ന പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ണു​ക​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വ​ള​രെ അ​ടി​യ​ന്ത​ര​മാ​യ ശ്ര​ദ്ധ ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​ക​ണം. തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ക, അ​വ​ശ​ത​യു​ള​ള​വ​യെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കു​ക എ​ന്നി​വ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

-ഡോ: ​അ​ച്ചു​ത​ൻ പ​ന​ച്ചി​ക്കു​ത്ത്, റി​ട്ട​യേ​​ഡ് അ​ധ്യാ​പ​ക​ൻ,
മ​ണ്ണാ​ർ​ക്കാ​ട്.

തെ​രു​വു​നാ​യ ശ​ല്യം കാ​ര​ണം കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കാ​നും മ​റ്റും ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ല​രെ​യും തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വം കോ​ട്ടോ​പ്പാ​ട​ത്തു​ണ്ടാ​യി. ഇ​ക്കാ​ര്യം അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യു​മി​ല്ല. അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ല എ​ന്നാ​ണ് അ​ഭി​പ്രാ​യം.
-സു​രേ​ഷ് ബാ​ബു, കോ​ട്ടോ​പ്പാ​ടം.

തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ന്ധീ​ക​ര​ണം കൃ​ത്യ​മാ​യി ന​ട​ക്കാ​ത്ത​താ​ണ് ഇ​വ പെ​റ്റു പെ​രു​കാ​ൻ കാ​ര​ണം. ഇ​വ​യു​ടെ വ​ന്ധീ​ക​ര​ണം കൃ​ത്യ​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും ന​ട​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു പ​രി​ഹ​രി​ക്ക​ണം.

-സി. ​സു​ന്ദ​ര​ൻ, ക​ർ​ഷ​ക​ൻ, ആ​ല​ത്തൂ​ർ.

പെ​രു​മാ​ട്ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ​ശ​ല്യം അ​നു​ദി​നം കൂ​ടി​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞാ​ഴ്ച സു​പ്രീം കോ​ട​തി സു​പ്ര​ധാ​ന​വി​ധി പ്ര​സ്താ​വി​ച്ച​താ​യ​റി​യു​ന്നു. നി​ല​വി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്‌​കൂ​ളു​ക​ളി​ലേ​ക്കു പോ​യി തി​രി​ച്ചു​വ​രു​ന്ന​തു​വ​രെ ര​ക്ഷി​താ​ക്ക​ൾ നാ​യ​പ്പേ​ടി​യി​ൽ ആ​ശ​ങ്ക​യി​ലാ​ണ് ക​ഴി​ച്ചു കൂ​ട്ടു​ന്ന​ത്.

വ​ഴി യാ​ത്ര​ക്കാ​രു​ടെ നി​ല​യും സ​മാ​ന​മാ​ണ്. മു​ൻ​പ് തെ​രു​വു​നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധീ​ക​ര​ണം ന​ട​ത്തി തി​രി​ച്ചു​വി​ടു​ന്ന പ്ര​ക്രി​യ നി​ല​ച്ച മ​ട്ടി​ലാ​ണ്. നി​ല​വി​ൽ കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ച്ച് ശ​ല്യ​ക്കാ​രാ​യ നാ​യ​ക​ൾ​ക്കു ദ​യാ​വ​ധം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

-കെ. ​സു​രേ​ഷ്, പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.

ഗ്രാ​മീ​ണ​പാ​ത​ക​ളി​ൽ കാ​ൽ​ന​ട, ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രം ഭീ​തി​ജ​ന​ക​മാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഒ​ളി​ച്ചു​ക​ഴി​യു​ന്ന നാ​യ​ക​ൾ രാ​ത്രി​യാ​വു​ന്ന​തോ​ടെ റോ​ഡു​ക​ളി​ലാ​ണ് ത​മ്പ​ടി​ക്കു​ന്ന​ത്.

തെ​രു​വു​നാ​യ​ക​ൾ​ക്ക് കോ​ട​തി ദ​യാ​വ​ധം അ​നു​വ​ദി​ച്ച​തി​നാ​ൽ ശ​ല്യ​ക്കാ​രെ നാ​യ​ക​ളെ ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

- പി. ​ക​ൽ​പ്പ​നാ​ദേ​വി, മു​ത​ല​മ​ട മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.

തെ​രു​വു​നാ​യ​ശ​ല്യം സ്വ​യം സ​മൂ​ഹ​ത്തി​ലു​ണ്ടാ​യ ഒ​ന്ന​ല്ല. പ​ല​രു​ടെ​യും വീ​ട്ടി​ൽ ജ​നി​ക്കു​ന്ന നാ​യ​ക്കു​ഞ്ഞു​ങ്ങ​ളെ റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ്. ബാ​ക്കി​വ​രു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളും മ​റ്റും തെ​രു​വി​ൽ കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ക്കു​ന്ന​തും തെ​രു​വു​നാ​യ്ക്ക​ൾ​സ്ഥി​രം ത​മ്പ​ടി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

പി​ന്നീ​ടി​വ പെ​റ്റു​പെ​രു​കി ജ​ന​ങ്ങ​ൾ​ക്കു ഉ​പ​ദ്ര​വ​മാ​യി മാ​റു​ന്നു. എ​ന്തു​കൊ​ണ്ട് ഇ​വ​യെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു കൂ​ടാ ? ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു ഷെ​ൽ​ട്ട​ർ ഹോ​മു​ണ്ടാ​ക്കി​യാ​ൽ ശ​ല്യ​മു​ണ്ടാ​വു​ക​യി​ല്ല. ന​മ്മ​ൾ ഓ​രോ​രു​ത്ത​രും വി​ചാ​രി​ച്ചാ​ൽ മാ​ത്ര​മേ നാ​ട്ടി​ൽ നി​ന്നും തെ​രു​വു​നാ​യ​ശ​ല്യ​മെ​ന്ന​തു പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

-രാ​ഖി, എ​എ​സ്ഐ, മ​ല​ന്പു​ഴ സ്റ്റേ​ഷ​ൻ.

തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം പെ​രു​കു​ക​യും നാ​നാ​വി​ഭാ​ഗം ആ​ളു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യു​ന്ന​ത് കാ​ണാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. ജീ​വി​ക്കാ​നു​ള്ള മ​നു​ഷ്യ​ന്‍റെ അ​വ​കാ​ശ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കേ​ണ്ട​ത് ഏ​തൊ​രു സ​മൂ​ഹ​ത്തി​ന്‍റെ​യും പ്രാ​ഥ​മി​ക ക​ട​മ​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ വൈ​കാ​രി​ക​മാ​യ സ​മീ​പ​ന​ങ്ങ​ൾ​ക്ക​പ്പു​റം അ​ടി​യ​ന്ത​ര​വും ശാ​ശ്വ​ത​വു​മാ​യ പ​രി​ഹാ​ര​മാ​ണു​ണ്ടാ​കേ​ണ്ട​ത്.

അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഇ​തി​നാ​യു​ണ്ടാ​ക​ണം. അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ തെ​രു​വി​ൽ​നി​ന്ന് മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഷെ​ൽ​ട്ട​റു​ക​ൾ ഒ​രു​ക്കു​ക, വ​ന്ധ്യം​ക​ര​ണ​വും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ളും കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​രും കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണം.

മൃ​ഗ​ങ്ങ​ളോ​ടു​ള്ള കാ​രു​ണ്യം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ, മ​നു​ഷ്യ​രു​ടെ സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​തം ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണം.

യു.​എ. റ​ഷീ​ദ് അ​സ്ഹ​രി അ​ൽ ഹി​ക​മി- ചീ​ഫ് ഇ​മാം,

വാ​ടാ​നാം​കു​റു​ശ്ശി വി​ല്ലേ​ജ് ജു​മാ​മ​സ്ജി​ദ്.നാ​യ​യു​ടെ ക​ടി​യേ​ൽ​ക്കാ​തെ ജീ​വി​ക്കു​ക​യെ​ന്ന​തു പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്ക​ണം. തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കാ​തെ കു​ട്ടി​ക​ളെ​യും വ​യോ​ധി​ക​രെ​യും സം​ര​ക്ഷി​ക്കേ​ണ്ട​തു ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. വി​ദേ​ശ​പൗ​ര​ന്മാ​ർ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​ക​ളാ​കു​ന്ന​ത് രാ​ജ്യ​ത്തി​നു​ത​ന്നെ അ​പ​മാ​ന​മാ​ണ്.

ഭ​ര​ണ​കൂ​ടം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്ക​യാ​ണ്.നാ​യ​യു​ടെ ക​ടി​യേ​ൽ​ക്കാ​തെ ജീ​വി​ക്കു​ക​യെ​ന്ന​തു പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്ക​ണം. തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കാ​തെ കു​ട്ടി​ക​ളെ​യും വ​യോ​ധി​ക​രെ​യും സം​ര​ക്ഷി​ക്കേ​ണ്ട​തു ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. വി​ദേ​ശ​പൗ​ര​ന്മാ​ർ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​ക​ളാ​കു​ന്ന​ത് രാ​ജ്യ​ത്തി​നു​ത​ന്നെ അ​പ​മാ​ന​മാ​ണ്. ഭ​ര​ണ​കൂ​ടം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്ക​യാ​ണ്.

- എം ​ദ​ണ്ഡ​പാ​ണി (മ​ധു), പ്ര​വാ​സി,  തോ​ട്ട​പ്പു​ര, മ​ല​ന്പു​ഴ.

രാ​ത്രി​യാ​യാ​ൽ വ​ട​ക്ക​ഞ്ചേ​രി​ടൗ​ൺ തെ​രു​വു​നാ​യ്ക്ക​ൾ കൈ​യ്യ​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ നാ​യ്ക്ക​ൾ കു​ര​ച്ചു​പാ​ഞ്ഞെ​ത്തും. ചെ​റു​പു​ഷ്പം ജം​ഗ്ഷ​നി​ലും ഗ്രാ​മം​റോ​ഡി​ലും ക​മ്മാ​ന്ത​റ​യി​ലും കെ​എ​എം ജം​ഗ്ഷ​നി​ലും ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലും സ്റ്റാ​ൻ​ഡി​ലും നാ​യ്ക്കൂ​ട്ട​ങ്ങ​ളാ​ണ്. അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ കൊ​ല്ലാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്ക​ണം.

കു​ര്യ​ൻ മാ​സ്റ്റ​ർ, പു​ളി​യം​പ​ള്ളി​ൽ, മ​ണ​പ്പാ​ടം

തെ​രു​വുനാ​യ്ക്ക​ൾ തെ​രു​വി​ൽ അ​പ​ക​ട​ക​ര​മാ​ണ്. അ​വ​യെ ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്കു മാ​റ്റ​ണം. അ​ങ്ങ​നെ ചെ​യ്താ​ൽ ക്ര​മേ​ണ ഈ ​പ്ര​ശ്‌​നം മാ​റ്റി​യെ​ടു​ക്കാ​ൻ ക​ഴി​യും. ഒ​രു ജീ​വി​യേ​യും തെ​രു​വി​ൽ അ​ല​യാ​ൻ വി​ട​രു​ത്. തെ​രു​വ് ഒ​രു​ജീ​വി​യു​ടെ​യും ആ​വാ​സ​കേ​ന്ദ്ര​മ​ല്ല.
-കെ. ​പ​ഴ​ണി​മ​ല, സെ​ക്ര​ട്ട​റി, പ്ര​കൃ​തി പ​ഠ​ന കൗ​ൺ​സി​ൽ, ആ​ല​ത്തൂ​ർ.

തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​വ​യെ പി​ടി​കൂ​ടി വ​ന്ധീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പി​ന്നീ​ട് തെ​രു​വി​ൽ​ത​ന്നെ വി​ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യാ​ണ് കാ​ണു​ന്ന​ത്. അ​വ​യെ പ്ര​ത്യേ​ക സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ച് നാ​യ്ക്ക​ളു​ടെ ശ​ല്യം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​വു​ന്ന​താ​ണ്.

-പി. ​വി​ജ​യ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ,
ആ​ല​ത്തൂ​ർ.

മ​നു​ഷ്യ​ന് ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ എ​ല്ലാ മൃ​ഗ​ത്തി​നേ​യും ദ​യാ​വ​ധം ചെ​യ്യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​തി​നു​ള്ള അ​നു​കൂ​ല തീ​രു​മാ​നം കൈ​കൊ​ള്ളേ​ണ്ട​താ​യ സ​മ​യം അ​തി​ക്ര​മി​ച്ചു. സ​മ​യം ഏ​റെ വൈ​കി​പ്പോ​യി എ​ന്നു​ത​ന്നെ പ​റ​യാം. മ​നു​ഷ്യ​ന്‍റെ ജീ​വ​നാ​ണ് അ​ധി​കൃ​ത​ർ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ തെ​രു​വു നാ​യ​ക​ളെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധി​കൃ​ത​ർ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചി​രു​ന്നു. സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​യ​പ്പേ​ടി​യി​ല്ലാ​തെ സു​ര​ക്ഷ​യോ​ടെ പോ​യി​വ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം മാ​റ​ണം.

- പി.​എ​സ്. ശി​വ​ദാ​സ്, പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്.

തെ​രു​വു​നാ​യ​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ പ്ര​ശ്ന​മാ​യി വ​ള​ർ​ന്നു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​തി​നു​ള്ള പ​രി​ഹാ​ര​മാ​യി സു​പ്രീം​കോ​ട​തി ഇ​പ്പോ​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ശ​ല്യ​ക്കാ​രാ​യ​വ​യെ "കൊ​ന്നു​ക​ള​യു​ക" എ​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​യ ഒ​രു കാ​ര്യ​മാ​യി തോ​ന്നു​ന്നി​ല്ല. ന​മു​ക്ക് ശ​ല്യ​മാ​വു​ന്ന​തി​നെ​യൊ​ക്കെ ന​ശി​പ്പി​ച്ചു​ക​ള​യാം എ​ന്ന തെ​റ്റാ​യ ഒ​രു​സ​ന്ദേ​ശം അ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഭാ​വി​യി​ൽ അ​തു പ​ല​വി​ധ​ത്തി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. സു​പ്രീം​കോ​ട​തി​വി​ധി​ക​ൾ നി​യ​മ​ത്തി​ന്‍റെ ത​ന്നെ സ്വ​ഭാ​വ​മു​ള്ള​താ​ണ്. യൂ​റോ​പ്പ് പോ​ലെ​യു​ള്ള വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യും ജ​ന​ന​നി​യ​ന്ത്ര​ണം ഫ​ല​പ്ര​ദ​മാ​ക്കി​യും ഷെ​ൽ​ട്ട​റു​ക​ളി​ൽ പാ​ർ​പ്പി​ച്ചും ഈ ​പ്ര​ശ്ന​ത്തെ അ​വ​ർ വി​ജ​യ​ക​ര​മാ​യി നേ​രി​ട്ടു​ണ്ട്.
ന​മ്മു​ടെ ഭ​ര​ണ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യാ​ലേ ഇ​തൊ​ക്കെ ന​ട​ക്കു​ക​യു​ള്ളു. അ​തി​ന് ഊ​ന്ന​ൽ ന​ൽ​കു​ക​യാ​ണ് ഒ​രു പ​രി​ഷ്കൃ​ത സ​മൂ​ഹം ചെ​യ്യേ​ണ്ട​ത്.

-കെ.​പി.​എ​സ്. പ​യ്യ​നെ​ടം, സാ​ഹി​ത്യ​കാ​ര​ൻ

കു​ഞ്ഞു​ങ്ങ​ളും വ​യോ​ധി​ക​രും ആ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ലും ഇ​ര​ക​ളാ​യി മാ​റു​ന്ന​ത്. മ​നു​ഷ്യ​ർ അ​ട​ക്ക​മു​ള്ള സ​ർ​വ ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട ആ​വ​ശ്യ​മു​ണ്ട്. സ​മൂ​ഹ​ത്തി​ന് ഉ​പ​ദ്ര​വ​കാ​രി​ക​ളാ​കു​ന്ന മ​നു​ഷ്യ​രെ ജ​യി​ലി​ൽ അ​ട​യ്ക്കു​ന്നു​ണ്ട്. അ​തു​പോ​ലെ തെ​രു​വു​നാ​യ​ക​ളെ​യും, അ​വ​രു​ടെ വ​ർ​ധ​ന​വി​നെ​യും ക്രി​യാ​ത്മ​ക​മാ​യി നി​യ​ന്ത്രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ​ർ​ന്നെ​ഴു​ന്നേ​റ്റേ മ​തി​യാ​കൂ. ഉ​പ​ദ്ര​വ​കാ​രി​ക​ൾ ആ​കു​ന്ന ഇ​വ​യെ പ്ര​ത്യേ​ക ഷെ​ൽ​ട്ട​ർ ക​ണ്ടെ​ത്തി അ​വി​ടെ​യാ​ക്കു​ക​യോ, പേ ​ബാ​ധി​ച്ച നാ​യ​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​യെ കൊ​ല്ലു​വാ​നും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

-എ​ൻ. കൃ​ഷ്ണ​കു​മാ​ർ, വ​ലി​യ​പാ​ടം, മാ​ട്ടു​മ​ന്ത, മ​ല​ന്പു​ഴ.

തെ​രു​വു​നാ​യ​ശ​ല്യം നാ​ട്ടി​ൽ വ​ള​രെ രൂ​ക്ഷ​മാ​ണ്. വ​ന്ധീ​ക​ര​ണ പ്ര​ക്രി​യ വേ​ണ്ട​വി​ധം ന​ട​ത്തു​ന്നി​ല്ല. റോ​ഡ​രി​കി​ലേ​ക്കും കാ​നാ​ലു​ക​ളി​ലേ​ക്കും​മ​റ്റും വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​കി​റ്റു​ക​ൾ ക​ടി​ച്ചു​വ​ലി​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ൾ തെ​രു​വു​നാ​യ്ക്ക​ൾ​കി​ട​യി​ൽ കാ​ണു​ന്നു. ഇ​തെ​ല്ലാം വ​ലി​ച്ചി​ടു​ന്ന​തു റോ​ഡി​ലേ​ക്കാ​ണ്. അ​തോ​ടൊ​പ്പം ക​ടി​പി​ടി കൂ​ടി റോ​ഡി​ലേ​ക്ക് ഓ​ടി​വ​രു​ന്ന നാ​യ്ക്ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്നു. മാ​ത്ര​മ​ല്ല, ഗെ​യ്റ്റി​ല്ലാ​ത്ത വീ​ടു​ക​ളു​ടെ ച​വി​ട്ടു​പ​ടി​ക​ളി​ൽ ഊ​രി​വ​യ്ക്കു​ന്ന ചെ​രു​പ്പു​ളും ക​ടി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​യി ന​ശി​പ്പി​ക്കു​ന്നു. അ​ധി​കൃ​ത​ർ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണം.
-സി.​ആ​ർ. മി​നി, ശാ​സ്താ​കോ​ള​നി, മ​ന്ത​ക്കാ​ട്, മ​ല​ന്പു​ഴ.

മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ത​ള്ളു​ന്ന​താ​ണ് നാ​യ്ക്ക​ൾ പെ​റ്റു​പെ​രു​കാ​ൻ പ്ര​ധാ​ന കാ​ര​ണം. ഇ​തു ക​ർ​ശ​ന​മാ​യി ത​ട​യേ​ണ്ട​തു​ണ്ട്. കൂ​ടാ​തെ, മൃ​ഗ​സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം മ​നു​ഷ്യ​ന്‍റെ ജീ​വ​നും തു​ല്യ​പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നു അ​ധി​കാ​രി​ക​ൾ മ​ന​സി​ലാ​ക്ക​ണം. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ തെ​രു​വി​ൽ അ​ക്ര​മി​ക്ക​പ്പെ​ടു​ന്നു. വ​ഴി​ന​ട​ക്കാ​ൻ​പോ​ലും ഭ​യ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണി​ന്നു​ള്ള​ത്. സ്കൂ​ൾ തു​റ​ക്കാ​റാ​യി. അ​ധി​കൃ​ത​ർ എ​ത്ര​യും​വേ​ഗം പ​രി​ഹാ​രം കാ​ണ​ണം.

-അ​ര​വി​ന്ദാ​ക്ഷ​ൻ (ക​ണ്ണ​ൻ), വാ​ര​ണി, ക​ടു​ക്കാം​കു​ന്നം, മ​ല​ന്പു​ഴ.

തെ​രു​വു​നാ​യ്ക്ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വ​ർ​ധ​ന​വ് ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും ഒ​രു​പോ​ലെ പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ന്നു. കു​ട്ടി​ക​ൾ, കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ, മു​തി​ർ​ന്ന​വ​ർ, സ്ത്രീ​ക​ൾ, ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ തു​ട​ങ്ങി സ​ർ​വ​രും ഇ​വ​യെ ഭ​യ​ന്നു കൊ​ണ്ടാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നി​രി​ക്കു​ന്ന ഈ ​വേ​ള​യി​ൽ ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും അ​ധി​കാ​രി​ക​ളും ഇ​നി​യും അ​മാ​ന്തം കാ​ണി​ക്ക​രു​ത്.

-സ​ലാം സു​റു​മ, എ​ട​ത്ത​നാ​ട്ടു​ക​ര.

മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. നി​ര​വ​ധി​പേ​രെ​യാ​ണ് ഇ​വി​ടെ തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​ത്. ഇ​തി​ന് പ​രി​ഹാ​ര​മെ​ന്നോ​ണം മു​ൻ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി മു​ക്ക​ണ്ണ​ത്ത് വ​ന്ധ്യം​ക​ര​ണം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു​വ​ർ​ഷം മാ​ത്ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​യ​ത്. അ​ധി​കൃ​ത​രു​ടെ ഈ ​അ​ലം​ഭാ​വ​മാ​ണ് തെ​രു​വു​നാ​യ​ശ​ല്യം കൂ​ടാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്ക​ണം.

-രാ​മ​ച​ന്ദ്ര​ൻ പൂ​ക്കു​ത്ത്, മു​ക്ക​ണ്ണം, മ​ണ്ണാ​ർ​ക്കാ​ട്.

അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വ് നാ​യ​ക​ൾ​ക്ക് ദ​യാ​വ​ധം ന​ൽ​ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മാ​ണ്. പൊ​തു​ച​ർ​ച്ച​യി​ലു​ടെ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ്ട​തു​ണ്ട്. പ്ര​ത്യേ​കി​ച്ച് സ്‌​കൂ​ൾ പ​രി​സ​രം തെ​രു​വു​നാ​യ​ശ​ല്യം ഇ​ല്ലാ​ത്ത പ്ര​ദേ​ശ​മാ​യി മാ​റ്റു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തും അ​നി​വാ​ര്യ​മാ​ണ്.

-എം. ​ശ​ശി​കു​മാ​ർ , ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ.

സ്കൂ​ളു​ക​ളി​ൽ പോ​കു​ന്ന കു​ട്ടി​ക​ൾ​ക്കും വ​ഴി​ന​ട​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും തെ​രു​വു​നാ​യ ഭ​യം ഏ​റി​വ​രു​ക​യാ​ണ്. അ​ശാ​സ്ത്രീ​മാ​യി മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന പ്ര​വ​ണ​ത തെ​രു​വു​നാ​യ്ക്ക​ളെ ഭ​ക്ഷ​ണ​ത്തി​നാ​യി ആ​ക​ർ​ഷി​ക്കു​ന്നു. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ​യു​ള്ള നി​യ​മം ക​ർ​ക്ക​ശ​മാ​ക്ക​ണം.

തെ​രു​വു​നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണം ചെ​യ്യു​ക, ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് അ​ടി​യ​ന്തി​ര​മാ​യി മാ​റ്റു​ക, പേ ​വി​ഷ​ബാ​ധ​ക്കെ​തി​രെ​യു​ള്ള വാ​ക്സി​ൻ എ​ല്ലാ ഹോ​സ്പി​റ്റ​ലു​ക​ളി​ലും എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക, അ​ടി​യ​ന്തി​ര പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ളെ​പ്പെ​റ്റി ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക, ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന ജ​സ്റ്റീ​സ് സി​രി​ജ​ഗ​ൻ ക​മ്മി​റ്റി​യു​ടെ നി​ർ​ദ്ദേ​ശ​ത്തെ​ക്കു​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ന് അ​റി​വു​ന​ൽ​കു​ക എ​ന്നീ കാ​ര്യ​ങ്ങ​ൾ സ​ത്വ​ര​മാ​യി ന​ട​പ്പാ​ക്ക​ണം.

നാ​യ​പ്രേ​മി​ക​ളു​ടെ സം​ഘ​ട​ന​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സി​നെ​ക്കു​റി​ച്ചും ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്ക​ണം.

-ഡോ.​ കെ.​പി. വ​ത്സ​കു​മാ​ർ, പാ​ല​ക്കാ​ട്.

 മ​നു​ഷ്യ​ർ​ക്ക് ഭീ​ഷ​ണി​യാ​വു​ന്ന തെ​രു​വു​നാ​യ​ക​ളെ ദ​യാ​വ​ധ​ത്തി​നു വി​ധേ​യ​മാ​ക്കാ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് നി​ര​വ​ധി​പേ​ർ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു. അ​തി​നു പു​റ​മെ റോ​ഡി​ൽ അ​ല​ഞ്ഞു തി​രി​യു​ന്ന തെ​രു​വ് നാ​യ്ക്ക​ൾ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് വ​ൻ​ഭീ​ഷ​ണി​യാ​ണ്. നി​ര​വ​ധി​പേ​ർ ഇ​ത്ത​ര​ത്തി​ൽ മ​ര​ണ​ത്തി​നു വി​ധേ​യ​മാ​യി​ട്ടു​ണ്ട്.  മ​നു​ഷ്യ​ർ​ക്ക് ഭീ​ഷ​ണി​യാ​വു​ന്ന തെ​രു​വു​നാ​യ​ക​ളെ ദ​യാ​വ​ധ​ത്തി​നു വി​ധേ​യ​മാ​ക്കാ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു.

തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് നി​ര​വ​ധി​പേ​ർ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു. അ​തി​നു പു​റമെ റോ​ഡി​ൽ അ​ല​ഞ്ഞു തി​രി​യു​ന്ന തെ​രു​വ് നാ​യ്ക്ക​ൾ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് വ​ൻ​ഭീ​ഷ​ണി​യാ​ണ്. നി​ര​വ​ധി​പേ​ർ ഇ​ത്ത​ര​ത്തി​ൽ മ​ര​ണ​ത്തി​നു വി​ധേ​യ​മാ​യി​ട്ടു​ണ്ട്.   നാ​ഥ​നി​ല്ലാ​തെ തെ​രു​വി​ൽ അ​ല​യു​ന്ന നാ​യ്ക്ക​ളെ നി​ർ​ബ​ന്ധ​മാ​യും ദ​യാ​വ​ധ​ത്തി​നു വി​ധേ​യ​മാ​ക്ക​ണം. കേ​ന്ദ്ര വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ​നി​യ​മം പൊ​ളി​ച്ചെ​ഴു​തേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

-എസ്. സു​രേ​ഷ്, ക​ർ​ഷ​ക​ൻ, ഓ​നൂ​ർ​പ​ള്ളം. 

തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണം. വീ​ട്ടി​ൽ ലാ​ളി​ച്ചു​വ​ള​ർ​ത്തി​യ നാ​യ്ക്ക​ളെ തെ​രു​വി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. നാ​യ കു​റു​കെ​ചാ​ടി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. തെ​രു​വു​നാ​യ്ക്ക​ളെ ദ​യാ​വ​ധം ചെ​യ്ത് ജ​ന​ങ്ങ​ളെ ര​ക്ഷി​ക്ക​ണം.

-കെ. ​ദി​വാ​ക​ര​ൻ, റി​ട്ട​യേ​ഡ് ക​ന​റാ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ, മ​ല​ന്പു​ഴ.

കു​മ​രം​പു​ത്തൂ​രി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം പ​തി​വാ​ണ്. രാ​ത്രി​യി​ൽ എ​ട്ടും പ​ത്തും നാ​യ്ക്ക​ളാ​ണ് ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​ത്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​യ​റി കോ​ഴി മാ​ലി​ന്യ​മു​ൾ​പ്പെ​ടെ എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ണ​ത​യും പ​തി​വാ​ണ്. എ​റി​യാ​ൻ തു​നി​ഞ്ഞാ​ൽ ഇ​വ അ​ക്ര​മി​ക്കാ​ൻ വ​രി​ക​യാ​ണ്.

തെ​രു​നാ​യ്ക്ക​ൾ ഒ​രു പേ​ടി​സ്വ​പ്ന​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​തി​ന് അ​ധി​കൃ​ത​ർ ഉ​ട​ൻ ന​ട​പ​ടി കാ​ണ​ണം.

-ഷ​രീ​ഫ്, വ്യാ​പാ​രി, കു​മ​രം​പു​ത്തൂ​ർ.

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​രം രാ​ത്രി​യാ​യാ​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ആ​ശു​പ​ത്രി​പ്പ​ടി ഭാ​ഗ​ത്ത് അ​മ്പ​തോ​ളം നാ​യ്ക്ക​ളാ​ണ് വി​ര​ഹി​ക്കു​ന്ന​ത്. ആ​ളു​ക​ളെ ഒ​റ്റ​യ്ക്കു​ക​ണ്ടാ​ൽ കു​റ​ച്ച് ഓ​ടി​വ​രും. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നാ​ലെ കു​ര​ച്ച് ഓ​ടി​വ​രു​ന്ന​തും പ​തി​വാ​ണ്. ശ​രീ​ര​ത്തി​ൽ വ്ര​ണ​മു​ള്ള നാ​യ്ക്ക​ളും ഇ​വ​ക്കി​ട​യി​ലു​ണ്ട്. രോ​ഗ​ങ്ങ​ൾ പ​ട​രു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ആ​രോ​ടു പ​രാ​തി​പ്പെ​ട​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

- കൃ​ഷ്ണ​ദാ​സ്, വ്യാ​പാ​രി, മ​ണ്ണാ​ർ​ക്കാ​ട്.

Latest News

Corehub Up